ന്യൂദല്‍ഹി-ഇടതുമുന്നണിയിലുള്ള കേരളത്തിലെ ജെഡിഎസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോര്‍ക്കാന്‍ എച്ച് ഡി ദേവഗൗഡ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ പറയുന്നു. ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷയോഗത്തില്‍ ജെഡിഎസിനെ ക്ഷണിച്ചിട്ടില്ല. ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ വെട്ടിലാവുന്നത് കേരളത്തിലെ ജെഡിഎസാണ്. മതേതര പുരോഗന എല്‍ഡിഎഫ് സഖ്യത്തിന്റെ പ്രധആന ഘടകകക്ഷിയാണ് ജനതാദള്‍.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചറാകാനുള്ള അവസരം നഷ്ടമായതിന്റെ പിന്നാലെയാണ് ബിജെപിയുമായി കൈകോര്‍ക്കാന്‍ ജെഡിഎസ് ഒരുങ്ങുന്നതെന്നാണ് വിവരം. കര്‍ണാടകയില്‍ ഉള്‍പ്പെടെ മുഖ്യ എതിരാളിയായി ജെഡിഎസ് കോണ്‍ഗ്രസിനെ ആണ് കണക്കാക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജെഡിഎസ് എന്‍ഡിഎയിലേക്ക് എത്തിയേക്കുമെന്ന വിലയിരുത്തലുകള്‍ വരുന്നത്. എച്ച് ഡി കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഖ്യ സാധ്യത ഇതുവരെ തള്ളിയിട്ടുമില്ല.
അതേസമയം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യസാധ്യത തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ബംഗളൂരുവില്‍ യോഗം ചേരാനിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെ 24 പാര്‍ട്ടികള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.