Sorry, you need to enable JavaScript to visit this website.

സെക്രട്ടറിയേറ്റില്‍ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം

തിരുവനന്തപുരം- െേസക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ എഐഎസ് വിഭാഗത്തിലെ ജീവനക്കാര്‍ക്കാണ് പുതിയ സംവിധാനം വരുന്നത്. സെക്രട്ടറിയേറ്റില്‍ ഇനി അവര്‍ക്ക് പാട്ടും കേട്ട് ജോലി ചെയ്യാം. പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തില്‍ ആണ് ഈ പുതിയ പരീക്ഷണം. മ്യൂസിക് സിസ്റ്റം വാങ്ങാന്‍ 13,440 രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരം ഒരു അനുമതി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ഏറെ ശ്രദ്ധേയമാണ്.  പൊതു ഭരണ വകുപ്പില്‍ ആള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പില്‍ ഇനി ഒരു മ്യൂസിക് സിസ്റ്റം കൂടി സ്ഥാനം പിടിക്കും. ജൂലൈ 14 ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ് എഐഎസ് സെക്ഷന്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് ലക്ഷം ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ കെട്ടികിടക്കുന്നത്. 43 വകുപ്പുകളാണ് സെക്രട്ടേറിയേറ്റില്‍ ഉള്ളത്. അതില്‍ ഒരു വകുപ്പാണ് പൊതു ഭരണ വകുപ്പ്. പൊതു ഭരണ വകുപ്പിന് കീഴില്‍ 25 ഓളം സെക്ഷനുകളുമുണ്ട്. അതില്‍ ഒന്ന് മാത്രമാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ച എഐഎസ് സെക്ഷന്‍. പൊതു ഭരണ വകുപ്പിലെ 25 സെക്ഷന്‍കാരും മ്യൂസിക് സിസ്റ്റം ആവശ്യപ്പെട്ടാല്‍ 3.36 ലക്ഷം രൂപ ചെലവാകും. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കില്‍ 1 കോടിക്ക് മുകളില്‍ ആകും ചെലവ്. എന്തായാലും എഐഎസ് സെക്ഷനില്‍ സംഗീതം എങ്ങനെയായിരിക്കും ജോലിയെ സ്വാധീനിക്കുക എന്ന് കണ്ടറിയാം.
 

Latest News