കൊച്ചി-മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളും ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവുമായ ആലുവ സ്വദേശി ആദിലിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലയാളി സംഘത്തില്‍ ആദില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.