കോഴിക്കോട് - പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച് ശേഷം മടങ്ങുകയായിരുന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പോലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. കൊയിലാണ്ടിയിലാണ് അപകടം നടന്നത്. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്. പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങുന്നതിനിടെ യാണ് അപകടം നടന്നത്.