Sorry, you need to enable JavaScript to visit this website.

വർക്കലയിൽ വീട്ടമ്മയെ ബന്ധുക്കൾ വെട്ടിക്കൊന്നു

തിരുവനന്തപുരം - വർക്കലയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു. കളത്തറ സ്വദേശിനി ലീനാമണി(56)യാണ് വെട്ടേറ്റുമരിച്ചത്. ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്ന് ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇന്ന് രാവിലെ 11-ഓടെ കളത്തറയ്ക്ക് സമീപത്തായിരുന്നു സംഭവം. 
 ഗുരുതരമായി പരുക്കേറ്റ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് ലീനാമണിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അക്രമികൾക്കായി തിരിച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
 കുടുംബവീടുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ലീനാമണിയുടെ ഭർത്താവ് സിയാദ് കുറച്ചുമുമ്പ് മരിച്ചിരുന്നു.
 

Latest News