Sorry, you need to enable JavaScript to visit this website.

കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- റിയാദിനടുത്ത് മുസാഹ്മിയയില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കല്‍ മുജീബ് റഹ്മാന്‍ (45) ആണ് ഇന്ന് പുലര്‍ച്ചെ നിര്യാതനായത്. ഇപ്പോള്‍ ഡൈന ഡ്രവറാണ്. നേരത്തെ ഉംറ ഗ്രൂപ് ബസിലായിരുന്നു ജോലി. ആമിനയാണ് മാതാവ്. ഭാര്യ: സാജിദ. മക്കള്‍: അബ്ദുല്‍ മുസവ്വിര്‍, ആമിന മുംജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും റശീദ് വാവാടിന്റെ നേതൃത്വത്തില്‍ സദ്‌വ ഡ്രൈവേര്‍സ് കൂട്ടായ്മയും രംഗത്തുണ്ട്.

Latest News