റിയാദ്- ഇന്ത്യയിൽ ഏക സിവിൽ കോഡിന് വേണ്ടി സംഘ്പരിവാർ നടത്തുന്ന നീക്കം 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സാമുദായിക വിഭജന തന്ത്രത്തിന്റെ ഭാഗമാണെന്നതിനാൽ ഏക സിവിൽ കോഡിനെതിരായ പ്രതിഷേധ സമരങ്ങൾ സാമുദായിക മാകാതിരിക്കാൻ സമുദായ നേതൃത്വം ജാഗ്രത കാണിക്കണമെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമ്പോൾ ഇതിലൂടെ അസ്ഥിത്വം നഷ്ടപ്പെടുന്നത് മുസ്‌ലിം കൾക്ക് മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള വിവിധ ജന, മത വിഭാഗങ്ങൾക്ക് കൂടിയാണെന്നതിനാൽ സംയോജിതമായ ബഹുജന പ്രക്ഷോഭമാണ് ഏക സിവിൽ കോഡിനെതിരെ ഉണ്ടാകേണ്ടത്. മറിച്ചുള്ള സമരങ്ങളെല്ലാം സംഘ് പരിവാറിന്റെ വിഭജന നീക്കത്തിന്ന് വളമിട്ട് കൊടുക്കുന്നതായി പരിണമിക്കുമെന്ന് ഐ.എം.സി.സി പ്രവിശ്യ കമ്മിറ്റി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് സായ്ദ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ അറബി സ്വാഗതം പറഞ്ഞു. റഷീദ് കോട്ടപ്പുറം, സൈനുദ്ദീൻ അമാനി, ഇസ്ഹാഖ് തയ്യിൽ എന്നിവർ ചർച്ചയിൽ പങ്കടുത്തു. വിവിധ പ്രവിശ്യ കമ്മിറ്റിക്കുവേണ്ടി ബഷീർ ചേളാരി, ഗസ്‌നി വട്ടക്കിണർ, അഫ്‌സൽ കട്ടപ്പള്ളി, റഷീദ് കണ്ണൂർ, സജിമോൻ മക്ക, ഹാരിസ് ദമാം, ശിഹാബ് അൽഹസ്സ എന്നിവർ പങ്കെടുത്തു.