തിരുവനന്തപുരം- സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രാത നിര്‍ദേശമുണ്ട്.
ഏതാനും ദിവസങ്ങളായി തുടര്‍ച്ചായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. വിവിധയിടങ്ങളില്‍ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി. മാനന്തവാടിയില്‍ ഒഴുക്കില്‍പ്പെട്ട ഏഴു വയസ്സുകാരനും മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.