റിയാദ് - അൽറബീഅ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ സ്‌ഫോടനവും അഗ്നിബാധയും. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പാചക വാതകം ചോർന്നാണ് സ്ഥാപനത്തിൽ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കി. സ്‌ഫോടനത്തിൽ റെസ്റ്റോറന്റിന്റെ മുൻവശത്തെ ചില്ലുകൾ അടക്കം തകർന്നു.