Sorry, you need to enable JavaScript to visit this website.

ഏകീകൃത സിവിൽ കോഡ് ഹിന്ദുത്വ അജണ്ട; ചെറുക്കുമെന്ന് എം.വി ഗോവിന്ദൻ

കോഴിക്കോട് - ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്ത് നിൽപ്പാണ് ഏക സിവിൽ കോഡിനെതിരായ സെമിനാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ജനസമൂഹത്തിന്റെ വിവിധ തലത്തിലുള്ളവർ സെമിനാറിൽ ഒത്തുചേർന്നു. ഏക സിവിൽ കോഡ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് സെമിനാറിലൂടെ നൽ്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽകോഡിനെതിരായ സി.പി.എം ദേശീയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏക സിവിൽ കോഡിനെ ഒരു മാധ്യമമാക്കി ഉപയോഗിച്ച് ആർ.എസ്.എസിന്റെ നൂറാം വാർഷികമാകുമ്പോഴേക്ക് ഇന്ത്യയെ വർഗീയ രാജ്യമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടുപോകാനും മനുസ്മൃതി അടിസ്ഥാനപ്പെടുത്തി ഭരണഘടന രൂപീകരിക്കാനുമാണ് സിവിൽ കോഡിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. ഫാസിസത്തിലേക്കുള്ള യാത്രയാണ് ഏകീകൃത സിവിൽ കോഡ്. ഇതിനെതിരെയുള്ള കേരള ജനതയുടെ ചെറുത്തുനിൽപ്പാണ് ഈ സെമിനാറിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News