കൊച്ചി - ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന യുവതി കുത്തേറ്റു മരിച്ചു. അങ്കമാലി എം.എ.ജി.ജെ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. രോഗിക്ക് കൂട്ടിരുന്ന ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ഇന്ന് ഉച്ചയോടെയാണ് പ്രതി മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില് വാക്കേറ്റം ഉണ്ടാകുകയും കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി ലിജിയെ കുത്തുകയുമായിരുന്നു. ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി അങ്കമാലി പോലീസ് പറഞ്ഞു. ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നുവെന്നാണ് വിവരമെന്നും സംഭവത്തിൽ കേസെടുത്ത് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.