പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവും അഴിമതിക്കേസില്‍ അഴിക്കുള്ളിലായിരിക്കുകയാണ്. ബി ക്ലാസ് ഫെസിലിറ്റിയാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതായത് ഒരു വിരല്‍ത്തുമ്പില്‍ ആഗ്രഹിക്കുന്നതെല്ലാം ഇവര്‍ക്ക് കിട്ടും. തടവുപുള്ളികള്‍ക്ക് ക്ലാസെടുക്കുക എന്ന ജോലിയായിരിക്കും ഇവര്‍ക്ക് ചെയ്യാനുണ്ടാവുക. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവരെയും വിദ്യാഭ്യാസവും ജീവിതനിലവാരവും ഉയര്‍ന്ന രീതിയിലുള്ളവരെയുമാണ് ബി ക്ലാസില്‍ ഉള്‍പ്പെടുത്താറുള്ളത്. ഇതെല്ലാം ഷെരീഫിനും മറഫിയത്തിനും ഉണ്ടെന്നാണ് ജയില്‍ അധികൃതരുടെ വാദം. വളരെ എളുപ്പമേറിയ ജോലിയുമാണ് ഇവര്‍ക്ക് ജയിലില്‍ ലഭിക്കുക. ക്ലാസ് സിയിലെ തടവുകാര്‍ക്ക് ക്ലാസെടുക്കുന്ന ജോലിയാണ് ഇവര്‍ക്ക് ലഭിക്കുക. എ ക്ലാസ് തടവുകാര്‍ക്കും ഇത് തന്നെയാണ് ലഭിക്കുക.
ഷെരീഫ് വീട്ടില്‍ എങ്ങനെ കഴിഞ്ഞുവോ അതുപോലെ തന്നെയുള്ള ജീവിതമാണ് റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലും ഉണ്ടാവുക. ബി ക്ലാസ് സൗകര്യങ്ങളില്‍ ഇവര്‍ക്ക് ഇവിടെ കഴിഞ്ഞ്കൂടാം. പക്ഷേ ഇത്രയൊക്കെ പറഞ്ഞാലും ഷെരീഫിനും മറിയത്തിനും എതിരെ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ കടുപ്പമേറിയത് തന്നെയാണ്. അനധികൃത സ്വത്ത് സമ്പാദനവും അത് മറച്ചുവെച്ചതുമാണ് കുറ്റം.