Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ച  മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍ 

കോട്ടയം-കേരള എക്‌സ്പ്രസ് ട്രെയിനില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ അതിക്രമം നടത്തിയ യു.പി സ്വദേശികള്‍ അറസ്റ്റിലായി. മുഹമ്മദ് ഷദാബ് (34), അഭിഷേക് (27) എന്നിവരെയാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് എറണാകുളം നോര്‍ത്തിലേക്ക് വരികയായിരുന്ന മൂന്ന് ബിരുദ വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ മുഹമ്മദ് ഷദാബ് കയറിപ്പിടിച്ചു. ടോയ്ലെറ്റിന്റെ ഭാഗത്തുവച്ചായിരുന്നു അതിക്രമം. എതിര്‍ത്തപ്പോള്‍ ആക്രമിച്ചു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു ബോഗിയിലേക്ക് കടന്നു. ട്രെയിന്‍ നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഷേകിനെ തടഞ്ഞുവച്ച് ഫോണ്‍ പിടിച്ചുവാങ്ങി. ഇതോടെ അഭിഷേക് വിദ്യാര്‍ത്ഥിനികളിലൊരാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അവിടെയെത്തിയ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളിലൊരാള്‍ അഭിഷേകിനെ പിടികൂടി റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. പിടിയിലാകാതിരിക്കാന്‍ ബോഗികളിലൂടെ മാറി മാറി സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഷദാബിനെയും വൈകാതെ കസ്റ്റഡിയിലെടുത്തു.


 

Latest News