കണ്ണൂർ - പനി ബാധിച്ച യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരക്കൊല്ലി കുരങ്ങൻമല സ്വദേശി മുതുകുളത്തൽ ജയിംസിന്റെ മകൾ അജീന ജയിംസ് (23) ആണ് മരിച്ചത്. ഏറെ നാളായി പയ്യാവൂർ ടൗണിനടുത്ത് വാടകവീട്ടിലാണ് ഇവർ താമസിച്ചു വരുന്നത്. യുവതി തൃശൂരിലാണ് ജോലി ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച് യുവതി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മാതാ പിതാക്കൾ ജോലി സ്ഥലത്ത് ആയതിനാൽ അജീനയും സഹോദരങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ കുഴഞ്ഞു വീണ ഉടൻ പയ്യാവൂർ മേഴ്‌സി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് മരിച്ചു. അമ്മ ജാൻസി (ഹോംനേഴ്‌സ്). പിതാവ് വീരാജ്‌പേട്ടയിലാണ് ജോലി ചെയ്യുന്നത്. പയ്യാവൂർ എസ്.ഐ. പി.പി.അശോക് കുമാർ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.