കൊച്ചി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച കേസിലെ പ്രതിയെ പതിനഞ്ച് വർഷം കഠിന തടവിനും, എഴുപത്തി അയ്യായിരം രൂപ പിഴയടയ്ക്കാനും വിധിച്ചു. ചെറായി അരയത്തിക്കടവ് പെട്ടിക്കാട്ടിൽ വീട്ടിൽ ആഷിക്ക് (27) നെയാണ് പോക്‌സോ കേസുമായി ബന്ധപ്പെട്ട ആലുവ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം നോർത്ത് പറവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്നത്. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി അടിമാലിയിൽ വച്ച് ബലാസംഗത്തിനിരയാക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആഷിക്ക് നിലവിൽ കാപ്പാ നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലാണ്. മുനമ്പം പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. നോർത്ത് പറവൂർ ഇൻസ്‌പെക്ടറായിരുന്ന അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രഗീഷ് കുമാർ , പ്രദീപ്, ജോൺസൺ, എ.എസ്.ഐ ബിജു സി.പി.ഒ സ്വപ്‌ന എന്നിവരാണ് കേസ് അന്വേഷിച്ചത്.