തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ജീവനക്കാരുടെ കഴുത്തിൽ പൊട്ടിയ കുപ്പി വെച്ച് പെൺകുട്ടിയെ കടത്തി

തൃശൂർ- റെയിൽവേ സ്‌റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിക്കൊപ്പം വന്ന യുവാവ് തന്നെയാണ് തട്ടിക്കൊണ്ടുപോയത്. പൊട്ടിച്ച ബിയർ കുപ്പി ചൈൽഡ് ലൈൻ പ്രവർത്തകരുടെ കഴു്ത്തിൽവെച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുമായി കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.
 

Latest News