ആലപ്പുഴ - മകളുടെ വിവാഹ ദിനത്തിൽ അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ (54) ആണ് തീകൊളുത്തി മരിച്ചത്. വീടും ഭാഗികമായി കത്തി നശിച്ചു.
മുഹമ്മയിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12ന് സുരേന്ദ്രന്റെ മൂത്ത മകൾ സൂര്യയുടെ വിവാഹം നടക്കാനിരിക്കേയാണ് ദാരുണ സംഭവമുണ്ടായത്.
സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ട് പെൺമക്കളുമായി അകന്ന് സുരേന്ദ്രൻ അമ്മയ്ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് രണ്ട് പെൺകുട്ടികളും പുത്തനമ്പലം കാട്ടുകടയിലെ അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. രാവിലെ ഒൻപതോടെ സുരേന്ദന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികളാണ് ആദ്യം എത്തിയത്. ഉടനെ തീയണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്തതായി മാരാരിക്കുളം പോലീസ് പറഞ്ഞു.