റിയാദ് - പത്തുദിവസത്തോളം മലിന ജലത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന പൂച്ചയെ റിയാദ് മുനിസിപ്പാലിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഒരു റെസ്‌ക്യൂ ടീം ഇടപെട്ട് രക്ഷിച്ചു. മൻസൂറക്ക് സമീപത്തുള്ള ഒരു വീട്ടിൽ മലിനജലത്തിൽ കുടുങ്ങിയ പൂച്ചയെയാണ് പുറത്തെടുത്തത്. മലിനജല ശൃംഖലയുടെ നീളമുള്ള പൈപ്പിലാണ് പൂച്ച കുടുങ്ങിക്കിടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് റസ്‌ക്യൂ സംഘമെത്തി പൂച്ചയെ പുറത്തെടുത്തു.240 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പൂച്ചയെ പുറത്തെടുത്തത്.