തിരുവനന്തപുരം - തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ചു. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പുല്ലാമുക്ക് സ്വദേശി ശിവരാജന്‍ (56),മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനെയും നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ഇവര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കടബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് ഇവരെ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ശിവരാജനും മകളും മരണമടഞ്ഞിരുന്നു.