കനത്ത മഴയിലും കാറ്റിലും കുമരത്ത് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി. കൊക്കനാട് ലഗൂണിനു സമീമാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന നാലുപേരെയും ഉടന്‍ തന്നെ രക്ഷപ്പെടുത്തി. രണ്ട് ജീവനക്കാരും ഉത്തരേന്ത്യയില്‍ നിന്നുമുള്ള രണ്ട് വിനോദ സഞ്ചാരികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങുന്നത് കണ്ട ഉടന്‍ തന്നെ മറ്റൊരു ബോട്ടിലെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.