കോട്ടയം - പാമ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമാണെന്ന് ആരോപണം. ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്നാണ് പ്രസവത്തിനായി കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആതിര ബാബു(30) മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ അണുബാധയുടെ കാരണം വ്യക്തമായിട്ടില്ലെന്നാണ് കോട്ടയം ജില്ലാ ആശുപത്രിയുടെ വിശദീകരണം.
ഇന്നലെ പുലര്‍ച്ചെയാണ് ആറ് മാസത്തിലേറെയായി രോഗക്കിടക്കയില്‍ കഴിയുന്ന മാന്തുരുത്തി സ്വദേശിനി ആതിര ബാബു മരിച്ചത്. ഈ വര്‍ഷം ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധ ഉണ്ടായി. തുടര്‍ന്ന് ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം ഡയാലിസിസ് സഹായത്തിലായിരുന്ന ജീവിതം. മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് തനിക്ക് മകളെ നഷ്ടപ്പെടുത്തിയതെന്ന് ആതിരയുടെ പിതാവ് ബാബു പറയൂന്നു. എന്നാല്‍ യാതൊരു ചികിത്സാ പിഴവും ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.