ന്യൂദല്‍ഹി- ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാനുള്ള നീക്കം ശക്തമാക്കി ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ടെസ്ല. യു. എസ് സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ടെസ്ല മേധാവി എലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലെ ഫാക്ടറിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ശക്തമായത്.
പ്രതിവര്‍ഷം അഞ്ചു ലക്ഷ്ം ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയാണ് ടെസ്ലയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുപത് ലക്ഷം രൂപയില്‍ ആരംഭിക്കുന്ന വാഹന വില ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ നിന്നും വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും ടെസ്ലയ്ക്കുണ്ട്.