ഫിലാഡല്‍ഫിയ- അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ജാതി മേല്‍ക്കോയ്മ രൂക്ഷമായി നിലനില്‍ക്കുന്നുവെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എന്‍. വി. രമണ. തെലുഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു. എസിലെ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ജാതി വ്യവസ്ഥ തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ജാതി വ്യത്യാസങ്ങള്‍ മങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിനിടയിലാണ് യു. എസില്‍ അത് ശക്തിപ്രാപിക്കുന്നത്. ഇത് വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
യു. എസിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ജാതി വ്യവസ്ഥ വ്യാപകമാണ്. ഓരോരുത്തരും കാലം മാറുന്നതനുസരിച്ച് പുരോഗമനപരമായാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മിശ്രജാതി വിവാഹങ്ങള്‍ സാധാരണമായിരിക്കുന്നു. എന്നാല്‍ യു. എസില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹം ഇപ്പോഴും ജാതി ശ്രേഷ്ഠത എന്ന ആശയത്തില്‍ ഉറച്ചുനില്‍ന്നു. ലോകം പുരോഗമിച്ചതോടെ പിന്തിരിപ്പന്‍ മനസ്സുള്ളവര്‍ക്ക് വംശനാശം സംഭവിക്കുമെന്ന കാര്യത്തിന് ചരിത്രം സാക്ഷിയാണെന്നും ജസ്റ്റിസ് രമണ പറഞ്ഞു.