Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് റീ എൻട്രി ലഭിക്കാൻ മതിയായ ഫീസ് അനിവാര്യം

ചോദ്യം: 300 റിയാൽ ഫീസ് അടച്ച് സ്‌പോൺസർ എനിക്ക് റീ എൻട്രിക്കായി ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. എക്‌സിറ്റ് റീ എൻട്രിക്കായി ശ്രമിക്കുമ്പോൾ മതിയായ തുകയില്ലെന്നാണ് സിസ്റ്റം പറയുന്നത്. രണ്ടു ദിവസം കഴിഞ്ഞാൽ എനിക്ക് അവധിക്കു പോവുകയും വേണം. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: റീ എൻട്രിക്ക് ആവശ്യമായ മതിയായ തുക അടച്ചിട്ടില്ലെങ്കിൽ സിസ്റ്റം റീ എൻട്രി അപേക്ഷ സ്വീകരിക്കാതെ നിരസിക്കും. റീ എൻട്രി ലഭിക്കാത്ത സാഹചര്യത്തിൽ സ്‌പോൺസറോട് ഫണ്ട് പിൻവലിച്ച് എത്ര ദിവസത്തേക്കാണോ റീ എൻട്രി അടിക്കാൻ ഉദ്ദേശിക്കുന്നത് അത്രയും ദിവസത്തേക്ക് ആവശ്യമായ തുക അടക്കാൻ പറയണം. അതായത് മൂന്നു മാസത്തേക്കാണ് റീ എൻട്രി അടിക്കുന്നതെങ്കിൽ 300 റിയാലും 120 ദിവസത്തേക്കാണെങ്കിൽ 400 റിയാലുമാണ് ഫീസ് അടക്കേണ്ടത്. എക്‌സിറ്റ് റീ എൻട്രി അടിക്കുമ്പോൾ ഇഖാമക്കും പാസ്‌പോർട്ടിനും മതിയായ കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്. 

Latest News