കൊല്ലം-ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെണ്‍കുട്ടി. കൊല്ലത്താണ് സംഭവം. പത്തനാപുരം, പുനലൂര്‍ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടി അപേക്ഷ നല്‍കിയത്.സ്‌പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന്, കഴിഞ്ഞ ദിവസം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പുനലൂര്‍ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെണ്‍കുട്ടി അപേക്ഷ നല്‍കി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.