മാനന്തവാടി-വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടന്‍ ഹാരിസ്-ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് മിഷാലാണ്(18)വ്യാഴാഴ്ച പുലര്‍ച്ചെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം കല്ലോടി റോഡിലെ അയലമൂലയില്‍ മുഹമ്മദ് മിഷാല്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മിനി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ യുവാവിനെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കല്ലോടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ഷാദിയ, മിന്‍ഹ.