തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയുടെ ഇടവേളകളില്‍ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്റര്‍ നടത്തുന്നതും വിലക്കിക്കൊണ്ട് സര്‍വീസ് റൂള്‍ ഭേദഗതി ചെയ്തു. ഇത് സബംന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്റര്‍ നടത്തുന്നതായോ കണ്ടെത്തിയാല്‍ ഇനി മുതല്‍ വകുപ്പുതല അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കും. പ്രതിഫലം കൈപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ സ്വകാര്യ ട്യൂഷന്‍ ക്ലാസുകളെടുക്കുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.