റിയാദ്- അസീര്‍ മേഖലയില്‍ നേരിയ തോതില്‍ ഇടത്തരം മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി, അബഹ നഗരത്തിലും ഗവര്‍ണറേറ്റുകളിലും അതിന്റെ അനുബന്ധമായി കാറ്റുവീശും. അഹദ് റുഫൈദ, അല്‍-ഹര്‍ജ, അല്‍- റബ്വ, ഖമീസ് മുഷൈത്, ശരത് ആബിദ, ദഹ്റാന്‍ അല്‍-ജനൂബ് പ്രദേശങ്ങളില്‍ കാറ്റും മഴയുമുണ്ടാകും. രാത്രി 8 മണി വരെ സ്ഥിതി തുടരുമെന്ന് കേന്ദ്രം സൂചിപ്പിച്ചു.