തിരുവനന്തപുരം- വയനാട്ടില്‍ പോക്സോ കേസില്‍ അറസ്റ്റിലായ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണി ആണ് ഇന്നലെ അറസ്റ്റിലായത്. കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി. അധ്യാപകനെതിരെ കര്‍ശന നടപടി ഉടന്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.