Sorry, you need to enable JavaScript to visit this website.

മയക്കത്തിനിടെ വിദ്യാര്‍ത്ഥിയുടെ  മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

കല്‍പറ്റ- മടക്കിമലയില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഒഴക്കല്‍ കുന്നില്‍ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീന്‍ ലത്വീഫിയുടെ മകന്‍ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആണ് അപകടം നടന്നത്. ഫോണ്‍ അടുത്തു വച്ച് സിനാന്‍ മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ശബ്ദം കേട്ടാണ് സിനാന്‍ ഉണര്‍ന്നത്. ഫോണില്‍ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈല്‍ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
 

Latest News