പാരീസ്- മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ്. ഇന്ത്യ ദി സിറ്റുവേഷന്‍ ഇന്‍ മണിപ്പൂര്‍ എന്ന വിഷയത്തിലാണ് സ്ട്രാസ്ബര്‍ഗിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ആറ് പാര്‍ലമെന്ററി ഗ്രൂപ്പുകളാണ് മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിച്ചത്. ലെഫ്റ്റ്, റൈറ്റ്, സെന്റര്‍ റൈറ്റ്, കണ്‍സര്‍വേറ്റീവ്, ക്രിസ്ത്യന്‍ ഗ്രൂപ്പുകളാണ് സ്ട്രാസ്ബര്‍ഗിലെ പ്ലീനറി സെഷനില്‍ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ആവശ്യമുന്നയിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വ്യാഴാഴ്ച ഫ്രാന്‍സിലെത്താനിരിക്കെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ബാസ്റ്റൈല്‍ ഡേ പരേഡില്‍ മോഡിയാണ് മുഖ്യാതിഥി.
മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ പ്രമേയം പാസാക്കാന്‍ ഫ്രാന്‍സില്‍ വിളിച്ചു ചേര്‍ത്ത യൂറോപ്യന്‍ പാര്‍ലമെന്റ് യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. മണിപ്പൂര്‍ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞത്.