പൊന്നാനി- തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പാതയുടെ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.
വികസനമാണ് പരമ പ്രധാനം. അത് യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കെ റെയിലിന്റെ സില്‍വര്‍ലൈനിനെ കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍ തന്നെ അത് അപ്രയോഗികമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേഗം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും കേരളത്തിന്റെ സാഹചര്യത്തില്‍ അധികം ഭൂമി ഏറ്റെടുക്കാതെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയും പരിസ്ഥിതി നാശമില്ലാതെയും വേഗതയില്‍ എത്തുന്ന പാതയാണ് ഇ. ശ്രീധരന്‍ ചൂണ്ടിക്കാണിച്ചതെന്നും അത് കേരളത്തിന് ആവശ്യമായ പദ്ധതിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷന്‍ പി രഘുനാഥ്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി ദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.