കണ്ണൂര്‍ - നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസ് ചുമതലയേറ്റു. സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് അവര്‍ ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുമെന്ന് പ്രിയാ വര്‍ഗീസ് അറിയിച്ചു. അതേസമയം ഈ വിഷയത്തില്‍ നിയമപ്പോരാട്ടം അവസാനിച്ചിട്ടില്ല. പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു ജി സി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അധ്യാപക പരിചയം പ്രിയാ വര്‍ഗീസിനില്ലെന്നാണ് യു ജി സിയുടെ വാദം. ഇവര്‍ക്ക് ഇനുകൂലമായ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു ജി സി ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ പാടില്ലെന്നും യു ജി സി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.