കൊച്ചി - ഇടപ്പള്ളിയിലെ ഹോട്ടലില്‍ മദ്യലഹരിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ അഴിഞ്ഞാടി. ഹോട്ടലില്‍ വെച്ച് പരസ്യ മദ്യപാനം നടത്തിയ വിദ്യാര്‍ത്ഥികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ ഹോട്ടലിലെ ഭക്ഷപദാര്‍ത്ഥങ്ങള്‍ മണ്ണ് വാരിയിട്ട് വിദ്യാര്‍ത്ഥികള്‍ നശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘമാണ് ഹോട്ടലില്‍ എത്തിയത്. ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്റിലാണ് സംഭവങ്ങളുണ്ടായത്. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.