തിരുവനന്തപുരം - ട്രെയിനിലെ ടോയ്ലറ്റിന്റെ ചില്ല് ഇളക്കിമാറ്റി ഇതിന്റെ വിടവിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ടോയ്‌ലെറ്റിന്റെ ചില്ല് ഇളക്കി മാറ്റി ഇയാള്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്‌കൂളിലെ കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു. കുട്ടികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. നേരത്തെയും ഇയാള്‍ ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നതായി വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു.