ജിദ്ദ - റെഡ്‌സീ എയർപോർട്ട് നിർമാണ ജോലികളുടെ പുരോഗതിയും വാണിജ്യാടിസ്ഥാനത്തിൽ വിമാനത്താവളം പ്രവർത്തിപ്പിക്കാനുള്ള ഒരുക്കങ്ങളും നേരിട്ട് വിലയിരുത്താൻ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജും മന്ത്രിയെ അനുഗമിച്ചു.
വിമാന സർവീസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി എയർപോർട്ടിന് ലൈസൻസുകൾ നേടിയെടുക്കാനുള്ള നടപടിക്രമങ്ങൾ മന്ത്രി പരിശോധിച്ചു. കാർബൺ ന്യൂട്രാലിറ്റി മോഡൽ സ്വീകരിക്കുന്ന റെഡ്‌സീ വിമാനത്താവളത്തിന് പ്രതിവർഷം പത്തു ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുണ്ടാകും.