ദോഹ-2023 ആദ്യ പകുതിയില്‍ ഖത്തറില്‍ 17,632 പുതിയ വാണിജ്യ ലൈസന്‍സുകള്‍ നല്‍കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്ക്.
2023 ജനുവരി മുതല്‍ ജൂണ്‍ വരെ മന്ത്രാലയം 7,842 വാണിജ്യ രജിസ്‌ട്രേഷനുകള്‍ നല്‍കി. വാണിജ്യ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി ഇതേ കാലയളവില്‍ 67,541 അപേക്ഷകള്‍ ലഭിച്ചു.
വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 17,800 അഭ്യര്‍ത്ഥനകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. അതേസമയം നിലവിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ പുതിയ ശാഖ ചേര്‍ക്കാന്‍ മന്ത്രാലയത്തിന് 6,081 അഭ്യര്‍ത്ഥനകള്‍ ലഭിച്ചു. വാണിജ്യ രജിസ്‌ട്രേഷനുകളുടെയും ലൈസന്‍സുകളുടെയും സാധുത ഉറപ്പാക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം 63,093 പരിശോധന കാമ്പെയ്‌നുകള്‍നടത്തി.