Sorry, you need to enable JavaScript to visit this website.

മുതലപ്പൊഴിയില്‍ ഒരാളുടെ മൃതദേഹം കൂടി കിട്ടി, രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം - മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.  ബിജു സ്റ്റീഫന്റെ മൃതദേഹമാണ് കണ്ടെടുത്തത്. കുഞ്ഞുമോന്‍ എന്നയാളെ ഇന്നലെ അബോധാനസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം ആഴക്കടലില്‍ മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്.

 

Latest News