Sorry, you need to enable JavaScript to visit this website.

ഹിമാചലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ സുരക്ഷിതര്‍, പേടിക്കേണ്ട സാഹചര്യമില്ലെന്ന് കെ വി തോമസ്

ന്യൂദല്‍ഹി -  ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരെന്ന് കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. മലയാളി അസോസിയേഷന്‍ വഴി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ടെന്നും  പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി തോമസ്  മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഹിമചാല്‍ പ്രദേശില്‍ കനത്ത മഴയും , പ്രളയവും ചേര്‍ന്ന് ഗുരുതര സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്.  മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതിനോടകം 20 ആയി. 24 മണിക്കൂര്‍ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.  എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിര്‍മൗര്‍ ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. എന്‍ ഡി ആര്‍ എഫിന്റെ 12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

 

Latest News