Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ മലപ്പുറത്തെ പ്രവാസി  കുടുംബവും മണാലിയിലെ പ്രളയത്തില്‍ കുടുങ്ങി 

ഷിംല-മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികള്‍. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മണാലിയില്‍ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴാം തിയ്യതിയാണ് ഗള്‍ഫില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ ആറുപേര്‍ മണാലിയിലേക്ക് പോയത്. എന്നാല്‍ ഇവരെ ഇപ്പോള്‍ ബന്ധപ്പെടാനാവുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വരെ ഇവരെ ബന്ധപ്പെടാന്‍ സാധിച്ചെങ്കിലും പിന്നീട് ഫോണില്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജംഷീദ് എന്നാണ് മലപ്പുറത്ത് നിന്നുള്ളയാളുടെ പേര്. ഇവരുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും ഈ സംഘത്തിലുണ്ട്. മണാലിലയിലെ ഹോട്ടലില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെട്ടപ്പോള്‍ കിട്ടുന്നില്ലെന്ന് കുടുംബം പറയുന്നു. ഇതോടെ മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ 61ആയി. ജില്ലാ ഭരണകൂടങ്ങളായ ഷിംല, മണാലി എന്നിവിടങ്ങളില്‍ ബന്ധപ്പെടുമ്പോള്‍ മലയാളികള്‍ ഇതിനേക്കാളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണില്‍ നിവധി മലയാളികള്‍ എത്താറുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മലയാളികള്‍ ഇനിയുമുണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 20 പേരാണ്. 24 മണിക്കൂര്‍ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

Latest News