Sorry, you need to enable JavaScript to visit this website.

ഒരു മാസത്തിനിടെ സൗദിയില്‍ മരുഭൂമിയില്‍ കുടുങ്ങിയത് 1763 പേര്‍, നാല് മരണം

റിയാദ്- ഒരു മാസത്തിനിടെ സൗദി മരുഭൂമികളില്‍ 1763 പേര്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സിന്റെ രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മണല്‍ പരപ്പുകളിലും മലയോരങ്ങളിലും മലനിരകളിലും കുടുങ്ങിയവരുടെ കണക്കാണിത്. ഒരു ദിവസം ശരാശരി 63 പരാതികളാണ് രക്ഷാസംഘത്തിന് ലഭിക്കുന്നത്. എല്ലാ പരാതികളും സാധ്യമായ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു. ആവശ്യമായ ഉപകരണങ്ങളും ടീമുകളും വിവിധ പ്രവിശ്യകളില്‍ ലഭ്യമാക്കിയിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും സിവില്‍ ഡിഫന്‍സിന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് ഓഫ് റോഡ് പാതകള്‍, മണല്‍ കുന്നുകള്‍, ഉയര്‍ന്ന സ്ഥലങ്ങള്‍, താഴ്‌വരകള്‍ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവരാണ് പലപ്പോഴും അപകടത്തില്‍ പെടുന്നത്.

 

Latest News