Sorry, you need to enable JavaScript to visit this website.

സംഘ്പരിവാർ ഫാസിസം ഇന്ത്യൻ ജുഡീഷ്യറിയെയും സ്വാധീനിക്കുന്നു -ഒ.ഐ.സി.സി 

ഒ.ഐ.സി.സി ദമാം പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ ബിജു കല്ലുമല മുഖ്യ പ്രഭാഷണം നടത്തുന്നു.

ദമാം- സംഘ്പരിവാർ ഫാസിസം വർത്തമാന കാല ഇന്ത്യയിൽ, പൊതു സമൂഹത്തിന് അവസാന അത്താണിയായിരുന്ന ജൂഡീഷ്യറിയെപ്പോലും സ്വാധീനിക്കുന്ന തലത്തിലേക്ക് കൂടുതൽ ഭീതിദമായിക്കൊണ്ടിരിക്കുകയാണെന്ന് ഒ.ഐ.സി.സി. അതിന്റെ വ്യക്തമായ സൂചനകളാണ് സൂറത്ത് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി സവർക്കറെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമെന്നും ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു. 
ഒ.ഐ.സി.സി ദമാം പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡി കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രമോദ് പൂപ്പലയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ഒ.ഐ.സി.സി ദമാം റീജ്യണൽ വൈസ് പ്രസിഡന്റ് ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡന്റായി പുതുതായി നിയമിതനായ ബിജു കല്ലുമലയെ രമേശ് പാലക്കാട് പൊന്നാടയണിയിച്ച് ആദരിച്ചു.
2023-2025 വർഷത്തേക്കുള്ള പാലക്കാട് ജില്ലയിൽ നിന്നുള്ള ഒ.ഐ.സി.സി അംഗങ്ങൾക്കുള്ള മെമ്പർഷിപ് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലയിൽ നിന്ന് തന്നെയുള്ള സൗദി നാഷണൽ വൈസ് പ്രസിഡന്റ് രമേശ് പാലക്കാടിന് മെമ്പർഷിപ് കാർഡ് നൽകിക്കൊണ്ട് ബിജു കല്ലുമല നിർവഹിച്ചു.
ചടങ്ങിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തി വരുന്ന ഒ.ഐ.സി.സി സൗദി നാഷണൽ ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട്, അൽഹസ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി എന്നിവരെയും ആദരിച്ചു. ഇരുവർക്കുമുള്ള ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരങ്ങൾ സൗദി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല കൈമാറി. തുടർന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാലക്കാട് ജില്ലയിൽ നിന്നുള്ള ഒ.ഐ.സി.സി കുടുബാംഗങ്ങളുടെ മക്കളായ ഫിദ അബ്ദുൽ വാഹിദ്, ഇ.എച്ച് ചഞ്ചൽ, അഭിനയ.എൻ, ഹന ഫാത്വിമ എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
പരിശുദ്ധ ഹജ് കർമത്തിനെത്തിയ ഹാജിമാർക്ക് സന്നദ്ധ സേവനം ചെയ്യുന്നതിന് ദമാമിൽ നിന്നും മക്കയിലെത്തിയ ഒ.ഐ.സി.സി വളണ്ടിയറായി പ്രവർത്തിച്ച പാലക്കാട് ജില്ലാ കമ്മറ്റിയംഗം എ.കെ നൗഫലിനെ വേദിയിൽ ഷാൾ അണിയിച്ച് ആദരിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് സി.അബദുൽ ഹമീദ്, ബഹ്‌റൈൻ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡന്റ് ചെമ്പൻ ജലാൽ, രമേശ് പാലക്കാട്, സിറാജ് പുറക്കാട്, ചന്ദ്രമോഹൻ, ദേവൻ പാലക്കാട്, ഹരിദാസ് എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഹക്കീം പാലക്കാട് സ്വാഗതവും, ഷമീർ പനങ്ങാടൻ നന്ദിയും പറഞ്ഞു. സൗദി കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാർ അവതരിപ്പിച്ച സംഗീത വിരുന്ന് സദസ്സിനെ ഇളക്കിമറിച്ചു. ഷമീർ പനങ്ങാടൻ, പി.പ്രണവ്, കെ.എം സന്തോഷ്,  വി.ഹരിദാസൻ, നാരായണൻകുട്ടി, എ.കെ നൗഫൽ, മുരളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 

Latest News