Sorry, you need to enable JavaScript to visit this website.

കുപ്പിവെള്ളവുമായി സൗദിയില്‍ ഇരുനൂറോളം കമ്പനികള്‍; വിലയില്‍ 68 ശതമാനം വരെ വ്യത്യാസമെന്ന് സര്‍വേ

റിയാദ്- സൗദി അറേബ്യയില്‍ വിവിധ കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ വിലയില്‍ 68 ശതമാനം വരെ വില വ്യത്യാസം. ആപ്ലിക്കേഷന്‍ വഴിയും റീട്ടെയില്‍ മേഖലയിലും ഏറ്റവും പ്രചാരമുള്ള കുപ്പിവെള്ളങ്ങള്‍ക്കാണ് 13 റിയാല്‍ മുതല്‍ 21.84 റിയാല്‍ വരെ വിലയുള്ളത്.
330 മില്ലിലിറ്ററിന്റെ 40 കുപ്പികളുള്ള ഒരു ബോക്‌സിന്റെ ശരാശരി വില 17.73 റിയാല്‍ ആണ്. നോവ, നെസ്‌ലെ, ബീറൈന്‍, താനിയ, ഇവാല്‍, മവാരിദ്, അല്‍ഖസീം, ഓസ്‌ക, നഖി, വ്യൂ, ഹന, ഫൈന്‍, അദ്ബ്, സിഹതൈന്‍, ആബാര്‍ ഹായില്‍, മാനാ എന്നീ കമ്പനികള്‍ക്കിടയില്‍ പ്രാദേശിക പത്രം നടത്തിയ സര്‍വേയിലാണ് വ്യത്യാസം കണ്ടെത്തിയത്.
പൊതുജനത്തിന് ആവശ്യമുള്ള അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് വെള്ളം. വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ ഏറ്റവും സ്ഥിരതയുള്ള മേഖലകളില്‍ ഒന്നുമാണിത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ ഏറ്റവുമധികം ഓഫറുകളും കമ്പനികള്‍ നല്‍കുന്നുണ്ട്. ഈ മേഖലയില്‍ 200 ഓളം കമ്പനികളാണ് സൗദിയിലുള്ളത്.
ചില കമ്പനികള്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി വില ഓഫറുകള്‍ നല്‍കിവരുന്നു. പത്ത് കാര്‍ട്ടണ്‍ വാങ്ങിയാല്‍ മൂന്നോ നാലോ കാര്‍ട്ടണ്‍ സൗജ്യന്യമായി നേടുവെന്നാണ് ചില കമ്പനികള്‍ ഓഫര്‍ നല്‍കുന്നത്. മാത്രമല്ല വീട്ടില്‍ ഏത്തിക്കുകയും ചെയ്യും.
നോവ, ബീറൈന്‍ വെള്ളത്തിനാണ് ഏറ്റവും കൂടുതല്‍ വിലയുള്ളത്. 330 മില്ലിയുടെ 40 കുപ്പികളുള്ള ബോക്‌സിന് 21.84 റിയാല്‍ വില ഈടാക്കുന്നു. താനിയ 20.70 റിയാല്‍, ഈവാല്‍ 20.50 റിയാല്‍, നെസ്‌ലെ 20.13 റിയാല്‍, മവാരിദ് 18.52 റിയാല്‍, അല്‍ഖസീം 18.40 റിയാല്‍, ഓസ്‌കോ, ഫിയോ 18 റിയാല്‍, നഖി 17 റിയാല്‍, അദ്ബ് 16 റിയാല്‍, സിഹതൈന്‍ 15.40 റിയാല്‍ എന്നിങ്ങനെയാണ് വില.
ഹനാ, ഫൈന്‍ കമ്പനികളുടെ ഒരു കാര്‍ട്ടണിന് 15 റിയാലും ഹായിലിന് 14.30 റിയാലും മാനാക്ക് 13 റിയാലും നല്‍കണം. 200 മില്ലിയുടെ 48 കുപ്പിയുള്ള കാര്‍ട്ടണിന് 17.77 റിയാലാണ് ഈടാക്കുന്നത്. 48 കുപ്പികളുള്ളതില്‍ നെസ്‌ലെയാണ് ഏറ്റവും വില കൂടിയത്. 21.85 റിയാല്‍. ബീറീന്‍ 21.84 റിയാലും ഈടാക്കുന്നു. താനിയക്ക് 20.70 റിയാല്‍, ഈവാലിന് 20.50 റിയാല്‍, മവാരിദിന് 19.01 റിയാല്‍, അല്‍ഖസീം 18.40 റിയാല്‍ എന്നിങ്ങനെയാണ് വില. ഓസ്‌കോ, നഖി, വ്യൂ കമ്പനികളുടെ വില 18 റിയാലാണ്. അദ്ബ്, സിഹതൈന്‍, ഫൈന്‍, ആബാര്‍ ഹായില്‍ എന്നീ കമ്പനികളുടെ 48 കുപ്പികളുളള കര്‍ട്ടണിന് 16, 15.40, 15, 14.85 റിയാലാണ് വില. 13 റിയാലുള്ള മാനായാണ് ഈ ഗണത്തില്‍ ഏറ്റവും വിലക്കുറവുള്ളത്.
സൗദി അറേബ്യയിലെ കുപ്പിവെള്ള വിപണിയുടെ അളവ് ഏകദേശം 6.7 ബില്യണ്‍ ലിറ്ററായി കണക്കാക്കപ്പെടുന്നു. അതിന്റെ വിപണി മൂല്യം ഏകദേശം 8.8 ബില്യണ്‍ റിയാലാണ്. 2018 മുതല്‍ 2021 അവസാനം വരെ 2.4 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതായി നഖി കമ്പനി പറയുന്നു.
മൊത്തം വിപണിയുടെ 16.9 ശതമാനം വരുന്ന സഫ വെള്ളമാണ് വിപണിയുടെ സിംഹഭാഗവും. തൊട്ടുപിന്നാലെ നോവ 15.5 %, ഹനാ 12 %, അക്വാഫിന 9.8%, അര്‍വ 2.3%, അല്‍ഐന്‍, യുഎഇ1.8 % എന്നീ കമ്പനികളുണ്ട്. ഗ്ലാസ് കുപ്പികളിലുള്ള വെള്ളം സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

 

Latest News