Sorry, you need to enable JavaScript to visit this website.

ദമാം നവോദയ കോടിയേരി സ്മാരക അവാർഡ്: സ്വാഗതസംഘം രൂപീകരിച്ചു

ദമാം നവോദയയുടെ കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന പുരസ്‌കാര സ്വാഗതസംഘം രൂപീകരണ യോഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

ദമാം- സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ദമാം നവോദയ കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം സമൂഹത്തിന്റെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കായി പുരസ്‌കാരം ഏർപ്പെടുത്തുന്നു. പ്രഥമ പുരസ്‌കാരം ഓഗസ്റ്റ് 6 ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ചടങ്ങിന്റെ വിജയത്തിനായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ചെയർമാനും, നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ജനറൽ കൺവീനറും, വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കണ്ണൂർ എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ വർഷത്തെ അവാർഡ് നൽകുന്നത്. ഇതിനായി ഡോ. ടി.എം.തോമസ് ഐസക് ചെയർമാനും, സി.രവീന്ദ്രനാഥ്, ഡോ. എ.വിൻസന്റ് എന്നിവർ അംഗങ്ങളുമായി കമ്മറ്റി രൂപീകരിച്ചു. 
ഓഗസ്റ്റ് ആറിന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി.കെ ശ്യാമള (അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി), അരക്കൻ ബാലൻ (സി.ഐ.ടി.യു കണ്ണൂർ ജില്ലാ ട്രഷറർ), പി.എം ജാബിർ (കേരള പ്രവാസി കമ്മീഷൻ അംഗം), പവനൻ മൂലക്കീൽ (നവോദയ രക്ഷാധികാരി), ഇ.പ്രഭാകരൻ (നവോദയ മുൻ ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ, നവോദയ അംഗങ്ങളും, മുൻകാല പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. നവോദയ കേന്ദ്ര കുടുംബവേദി പ്രസിഡന്റ് നന്ദിനി മോഹനൻ സ്വാഗതവും, കേന്ദ്ര ജോ. സെക്രട്ടറി ഷമീം നാണത്ത് നന്ദിയും പറഞ്ഞു.
 


 

Latest News