ദമാം - ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത സൈനബ് ബിന്‍ത് മുഹമ്മദ് അല്‍അതൂഖിനെ കിടപ്പറയില്‍ വെച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഫാദില്‍ ബിന്‍ മന്‍സൂര്‍ ബിന്‍ അലി അല്‍ഹിലാലിന് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.