റിയാദ്- മുനിസിപ്പാലിറ്റി തൊഴിലാളിയെ മുഖത്തടിച്ച സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രെനദയിലെ ശുഹദാ പാര്‍ക്കില്‍ ജോലിക്കിടെ തൊഴിലാളിയെ പരമ്പരാഗത വേഷത്തിലെത്തിയ സൗദി പൗരന്‍ മുഖത്തടിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു കൈ കൊണ്ട് തൊഴിലാളിയെ പിടിച്ചു നിര്‍ത്തുകയും മറുകൈ കൊണ്ട് മുഖത്തടിക്കുകയും ചെയ്ത ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ യുവാട് കടന്നു പോകുന്ന വീഡിയോ വൈറലായതോടെയാണ് പോലീസ് ഇയാള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചത്. 30-കാരനായ സൗദി യുവാവിനെ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. കേസ് പബ്ലിക് പ്രോസിക്യൂഷനു കൈമാറി.
സംഭവം സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും തൊളിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും റിയാദ് പോലീസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.