Sorry, you need to enable JavaScript to visit this website.

മദ്യലഹരിയില്‍ ബസ്സോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍

തൃശൂര്‍- മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ തൃശൂരില്‍ പിടിയില്‍. അണ്ടക്കോട് സ്വദേശി ഐനിക്കല്‍ വീട്ടില്‍ അന്‍വര്‍, ഇയാല്‍ സ്വദേശി കല്ലൂര്‍ പറമ്പില്‍ വീട്ടില്‍ രബിലേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

കുന്നംകുളം പുതിയ ബസ് സ്റ്റാന്റിന് സമീപത്താണ് മദ്യലഹരിയില്‍ ഡ്രൈവര്‍മാര്‍ പിടിയിലായത്. തൃശൂര്‍- പൊന്നാനി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദിവ്യ, കുന്നംകുളം- പാവറട്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദേവസൂര്യ എന്നീ ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തു. 

പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Latest News