തൃശൂർ - സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
ഈമാസം ആറിനാണ് ഇവരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.