കോഴിക്കോട് - സ്‌കൂള്‍ കുട്ടികള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കാതിരിക്കാന്‍ എന്താണ് മാര്‍ഗം ? പഞ്ചായത്ത് അധികൃതര്‍ നോക്കിയിട്ട് ഒരു മാര്‍ഗമേ കണ്ടൂള്ളൂ. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുക. അത് അവര്‍ നടപ്പാക്കുകയും ചെയ്തു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്‌കൂളുകള്‍ക്കാണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കട്ടികളെ അവധി നല്‍കി വീട്ടില്‍ തന്നെയിരുത്തിയത്. അംഗനവാടികള്‍ക്കും അവധിയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിര്‍ത്തിവച്ചു. ഇന്നലെ വൈകൂന്നേരം കൂത്താളിയില്‍ നാല് പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.