Sorry, you need to enable JavaScript to visit this website.

അന്‍പത് മണിക്കൂര്‍ നേരത്തെ അതിസാഹസിക ദൗത്യം, ഒടുവില്‍ മഹാരാജന്റെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു

തിരുവനന്തപുരം - വിഴിഞ്ഞത്ത് മുക്കോലയില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞ് വീണ തൊഴിലാളിയുടെ മൃതേദേഹം 50 മണിക്കൂര്‍ നീണ്ട അതി സാഹസിക ദൗത്യത്തിനൊടുവില്‍ പുറത്തെത്തിച്ചു. കിണറില്‍ പണിക്കിറങ്ങിയ വെങ്ങാനൂരില്‍ താമസക്കാരനായ മഹാരാജന്‍ മണ്ണിടിഞ്ഞാണ് ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കിണറ്റില്‍ പെട്ടുപോയത്. കിണര്‍ വൃത്തിയാക്കുകയും പഴയ റിംഗ് മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യുന്നതിനിടയില്‍ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയായിരുന്നു. കിണറിന് വ്യാസം കുറഞ്ഞതും ആഴക്കൂടുതലും ആയതിനാല്‍  മണ്ണ് നീക്കം ചെയ്യുന്നതിന് തടസമായി. ഫയര്‍ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ ആദ്യം നടന്നിരുന്നതെങ്കിലും ഫലം കണ്ടില്ല.  ആലപ്പുഴയില്‍ നിന്നെത്തിയ 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും  ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താറുള്ള കൊല്ലം പൂയ്യപ്പള്ളിയിലെ വിദഗ്ധ കിണര്‍ പണിക്കാരും ദൗജ്യത്തിനെത്തിയതോടെയാണ് മഹാരാജന്റെ മൃതദേഹം 50 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെടുക്കാനായത്.

 

Latest News